കർണാടകയിൽ ടോൾ ബൂത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി; നാലു മരണം


ബംഗളൂരു _കർണാടകയിലെ ഉഡുപ്പിയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു_.

_ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലൻസ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ടോൾ ബൂത്ത് ജീവനക്കാർ റോഡിൽനിന്ന് ബാരിക്കേഡുകൾ മാറ്റുന്നത് വിഡിയോയിലുണ്ട്. എന്നാൽ, അതിവേഗത്തിലെത്തിയ ആംബുലൻസ് മഴ കാരണം നനഞ്ഞു കിടന്ന റോഡിൽ നിയന്ത്രണം വിട്ട് ടോൾ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു_.
أحدث أقدم