ബൈക്കില്‍ ദേശിയ പര്യടനത്തിനിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു





പ്രതീകാത്മക ചിത്രം
 

കാസർകോട്: ബൈക്കിൽ ദേശീയ പര്യടനത്തിന് ഇറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ എസ്എൽ പുരത്ത് പി എസ് അർജുൻ (31) ആണ് മരിച്ചത്. 

സുഹൃത്തായ ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിൽ വെച്ചാണ് അർജുൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂരിൽ നിന്ന് വരുന്ന വഴി കൈ കുഴയുന്നതിനെ തുടർന്ന് അർജുൻ തലശേരിയിൽ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. 

ഒൻപത് മാസത്തോളം വിദേശത്തായിരുന്നു മെക്കാനിക്കൽ എഞ്ചിനിയറായ അർജുൻ. ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ദേശിയ പര്യടനത്തിനായി തൃശൂരിൽ നിന്നാണ് അർജുൻ യാത്ര തിരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. പര്യടനത്തിന്റെ ആദ്യ ദിവസം മോഹനന്റെ വീട്ടിൽ താമസിച്ച് യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീണു. 


أحدث أقدم