2015ല്‍ 16,55,000 രൂപ തോടനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച വയോധികക്ക് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞ് നിക്ഷേപത്തുക തിരികെ നല്കാതിരിക്കുന്നത് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വിശ്വാസ വഞ്ചനയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
ഗുരുതര വൃക്കരോഗത്തിന് ആഴ്ചയില്‍ രïു തവണ ഡയാലിസിസിന് വിധേയയാകുന്ന മക്കളില്ലാത്ത വയോധിക ഇപ്പോള്‍ ജിവിക്കുന്നത് അവര്‍ നിയമിച്ച ഹോംനഴ്‌സിന്റെ സഹായത്തോടെയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 16,55,000 രൂപയുടെ നിക്ഷേപം പ്രതിമാസം 2000 രൂപയായി തിരികെ നല്കാമെന്ന മീനച്ചില്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉറപ്പ് വായിച്ച് അങ്ങേയറ്റത്തെ ലജ്ജ തോന്നുകയാണെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു.
വാര്‍ധക്യ കാലത്തെ അല്ലലുകള്‍ ഒഴിവാക്കാന്‍ വയോധികയും ഭര്‍ത്താവും ചേര്‍ന്ന് നിക്ഷേപിച്ച തുകയും പലിശയും രï് മാസത്തിനകം കൊടുത്തു തീര്‍ക്കണമെന്ന് കമ്മീഷന്‍ സഹകരണ വകുപ്പ് ഗവ. സെക്രട്ടറിക്ക് ഉത്തരവ് നല്കി.
നടപടികള്‍ സ്വീകരിച്ച ശേഷം സഹകരണ വകുപ്പ് ഗവ. സെക്രട്ടറി സപ്തംബര്‍ 12നകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാലാ മീനച്ചില്‍ സഹകരണ ജോയിന്റ് രജിസ്ട്രാറും തോടനാടന്‍ സഹകരണ ബാങ്ക് സെക്രട്ടറിയും അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പൂവരണി വിളക്കുമാടം സ്വദേശിനി തങ്കമ്മ മാത്യു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിക്ക് സ്ഥിരം നിക്ഷേപങ്ങളും സേവിങ്‌സ് അക്കൗïിലുമായി 17,73,856 രൂപ നല്കാനുïെന്ന് സഹകരണ വകുപ്പ് കമ്മീഷനെ അറിയിച്ചു. 2015-16 മുതല്‍ സഹകരണ ബാങ്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിക്ക് 17,73,856 രുപ കൊടുക്കാനുള്ള ബാങ്ക് 2000 രൂപ വീതം എത്രനാള്‍ കൊണ്ട് കൊടുത്തു തീര്‍ക്കുമെന്ന് കമ്മീഷന്‍ ചോദിച്ചു. 2000 രൂപ പരാതിക്കാരിക്ക് മരുന്നിന് പോലും തികയില്ല. തുക നല്കാനുള്ള കാലതാമസം മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.