മലപ്പുറം ഗവണ്മെന്റ് കോളജിലുണ്ടായ മോഷണത്തിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. കോളേജിലെ ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ ഒരു ലക്ഷം മൂല്യമുള്ള ഉപകരണങ്ങളാണ് മോഷ്ടിച്ചത്.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, കോഴിക്കോട് നന്മണ്ട ആദർശ് രവി, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ, പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്