അന്തരിച്ച സിപിഎം നേതാവിന്‍റെ പേരില്‍ ഡിവൈഎഫ്ഐ ഫണ്ട് തട്ടിപ്പ്; നടപടിക്ക് സാധ്യത

തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്‍റെ പേര് ഉപയോഗിച്ച് ഡിവൈഎഫ്ഐ ഫണ്ട് തട്ടിപ്പെന്ന് ആരോപണം. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. പ്രശ്നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
أحدث أقدم