ന്യൂഡല്‍ഹി:കോണിപ്പടിയില്‍ നിന്നും കാല് തെന്നി വീണ യുവതിയുടെ കഴുത്തില് താലി കുത്തിക്കയറി ദാരുണാന്ത്യം. വീഴ്ചയ്ക്കിടെ താലിമാല കഴുത്തില് തുളച്ചു കയറിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഡല്‍ഹിയിലെ ഗാന്ധി നഗര്‍ ഏരിയയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ നാലു വയസുകാരനായ മകന്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു. മകന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവര്‍ ഓടിയെത്തുകയും പോലീസില്‍ അറിയിക്കുകയായിരുന്നു.
തുണി ഉണക്കാനായി ടെറസിലേക്ക് പോയ 22കാരിയായ രാധാദേവി തിരികെ വരുന്നതിനിടയിലാണ് കാല് തെന്നി വീണത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ക്കാരനായ ഭര്‍ത്താവ് അനില്‍ പാസ്വാന്‍ സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. വീഴ്ചയ്ക്കിടെ മാലയിലെ കൂരര്‍ത്ത ലോക്കറ്റ് കഴുത്തില്‍ കുത്തിക്കയറിയതാകാമെന്നാണ് പോലീസ് പറയുന്നത്.