നിരത്തുകളിലെ ഹരമായിരുന്ന RX100 തിരികെ എത്തുന്നു; സ്ഥിരീകരിച്ച് Yamaha

യമഹ RX100 മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വേണം പറയാന്‍. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ അടിത്തറ ശക്തിപ്പെടുത്തിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണിത്

RX 100 ഇന്നും പലരും ഇഷ്ടപ്പെടുന്ന മോഡല്‍ കൂടിയാണ്. ഇത് 1985 മുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും 1996 വരെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തു. ഇന്നും ഇതിന്റെ പഴയ മോഡലുകള്‍ മനോഹരമായി കൊണ്ടുനടക്കുന്നവരെ നിരത്തുകളില്‍ കാണാന്‍ സാധിക്കും
കാതടപ്പിക്കുന്ന ഇതിന്റെ ശബ്ദം ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ ഇന്നും ഉണ്ട്. അത്തരക്കാരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍, യമഹ മോട്ടോര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ മിസ്റ്റര്‍ ഐഷിന്‍ ചിഹാന, 'RX100' മോണിക്കറിനെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു
എന്നിരുന്നാലും, മലിനീകരണ നിയന്ത്രണങ്ങള്‍ കാരണം മോഡല്‍ ടു-സ്‌ട്രോക്ക് എഞ്ചിന്‍ ഉപയോഗിക്കില്ലെന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്തു. കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ 'RX100' മോണിക്കര്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
أحدث أقدم