പ്രശ്ന പരിഹാരത്തിന് എത്തിയ ലീഗ് കൗൺസിലർ പൊതുജനങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി; ദൃശ്യങ്ങൾ VIRAL


തൃശൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാട്ടിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്താണ് ലീഗ് കൗൺസിലറുടെ അതിരുകടന്ന പ്രകടനം. തൃശൂർ ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ മുണ്ട് പൊക്കി കാണിച്ചത്.

أحدث أقدم