ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കിടക്കയില്‍ WWE ഗുസ്തി! ലങ്കന്‍ പ്രക്ഷോഭകരുടെ വീഡിയോ വൈറൽ


കൊളംബോ: ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാജിവെച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുകയാണ്.

أحدث أقدم