തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്: 11ന് ഹാജരാകണം









കൊച്ചി: മുന്‍ധനമന്ത്രി തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം.

നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു തോമസ് ഐസക് അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. 

മുന്‍ ധനമന്ത്രിയായ തോമസ് ഐസകിനെ കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.


أحدث أقدم