കൊവിഡ് മുന്‍നിര പോരാളികളോടുള്ള ആദരവ്: പ്രത്യേക കൊവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റല്‍


 ദോഹ: കൊവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ്. കൊവിഡ് മുന്‍നിര പോരാളികളോടുള്ള ആദര സൂചകമായിട്ടാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. മെഡിക്കല്‍, ആരോഗ്യരംഗത്തെ ജീവനക്കാര്‍, പൊലീസ്, മിലിട്ടറി ഉദ്യോഗസ്ഥര്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങി മഹാമാരിക്കാലത്ത് സമൂഹത്തിലുള്ളവര്‍ക്ക് അവശ്യ സേവനങ്ങള്‍ നൽകിയവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ഏഴ് റിയാല്‍ വിലയുള്ള രണ്ട് സ്റ്റാമ്പുകളും എട്ട് റിയാല്‍ വിലയുള്ള ആദ്യ ദിന പ്രസിദ്ധീകരണത്തിനുള്ള ഒരു കവറും അടങ്ങിയതാണ് കൊവിഡ്-19 സ്റ്റാമ്പിന്റെ ഒരു സെറ്റ്. കൂടാതെ 70 റിയാലിന് ലഖുലേഖയും പൊതുജനങ്ങള്‍ക്ക് വില്‍ക്കും. നിലവില്‍ 10000 സ്റ്റാമ്പുകളും 1000 കവറുകളും വില്‍പനക്ക് തയാറാണ്.

أحدث أقدم