മസ്‌കറ്റ് : ഒമാനില്‍ ഇന്നലെ ( ഓഗസ്റ്റ് 3 ) വൈകുന്നേരം ഉണ്ടായ വാഹനപകടത്തില്‍ മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍പ്പെട്ടവരുടെ പരിക്കുകള്‍ നിസ്സാരമാണെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദുഖ്ം ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് പരിക്കേറ്റ 35 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് ഗുരുതരമായ പരിക്കും, ഇരുപത്തിയാറ് പേര്‍ക്ക് നിസ്സാര പരിക്കുകളും എട്ട് പേര്‍ക്ക് അണുബാധയുമായിരുന്നുവെന്നാണ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്