✒️ ജോവാൻ മധുമല
മണർകാട്: പഞ്ചായത്ത് , മേത്താപ്പറമ്പ്, വെള്ളൂ തോടിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ശ്രീ : അമൽ മാത്യു (18 വയസ്സ്) S/O ബെന്നി മാത്യു പണ്ടാരത്തി കുന്നേൽ, കുറിച്ചിപ്പടി , മേത്താ പറമ്പ് എന്ന വിദ്യാർത്ഥി വെള്ളത്തിൽ അകപ്പെട്ട് പോയ സമയത്ത് പാമ്പാടി ഫയർ യൂണിറ്റ് സംഭവ സ്ഥലത്തെത്തി ഡിങ്കിയിൽ തിരിച്ചിലാരംഭിക്കുകയും, നിലയത്തിലെ FRO : ഹനീഷ് ലാൽ. H , SCUBA set ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിപ്പോയ ശ്രീ : അമൽ മാത്യുവിന്റെ ശരീരം സാഹസികമായി പുറത്തെടുത്തു പാമ്പാടി ഫയർഫോഴ്സിസ്റ്റ ആംബുലെൻസിന് കടന്ന് ചെല്ലാൻ കഴിയാത്ത ഇടമായതിനാൽ പോലീസ് പാർട്ടി ചെറിയ ആംബുലെൻസ് വരുത്തി കുട്ടിയെ മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ എത്തിച്ചു.
കോട്ടയം നിലയത്തിലെ സ്കൂബ ടീം ഉം തിരിച്ചിലിൽ പങ്ക് ചേർന്നിരുന്നു.
അതേ സമയം അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഇവിടെ ജോലി എടുക്കുന്നത് 38 ഉദ്യോഗസ്ഥരാണ് ഒരു മഴ വന്നാൽ പൂർണ്ണമായും നനയുന്ന ഷെഡിലാണ് വർഷങ്ങളായി ഫയർ ഫോഴ്സിൻ്റെ പ്രവർത്തനം
അത്യാവശ്യ ഘട്ടങ്ങളിൽ അത്യാഹിത സ്ഥലങ്ങളിൽ എത്താനുള്ള ജീപ്പ് കണ്ടാൽ ആക്രിക്കടയിൽ പൊളിക്കാൻ ഇട്ട വാഹനത്തിൻ്റെ സ്ഥിതിയാണ് ! ജീപ്പിൻ്റെ ഒരു ഭാഗം തുരുമ്പെടുത്ത് ദ്വാരം വീണ സ്ഥിതിയാണ് , പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സംവിധാനം കണ്ടാൽ ബോംബെയിലെ ചേരിയുടെ അവസ്ഥയും ,
മാറി മാറി വരുന്ന ഭരണകർത്താക്കൾ ഇവരെ കൈയ്യൊഴിഞ്ഞ മട്ടാണ് എന്തായാലും പുതിയ ഒരു കെട്ടിടവും ആധുനിക വാഹനങ്ങളും ,ഉപകരങ്ങളും പാമ്പാടി ഫയർഫോഴ്സിന് നൽകേണ്ട സമയം അതിക്രമിച്ചു