കോട്ടയം :ഓണ വിപണി ലക്ഷൃമാക്കി വിൽപ്പനക്ക് എത്തിച്ച കഞ്ചാവ് പിടികൂടി വൈകിട്ട് 6.20PM ന് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ രാജേഷ് ജോണിന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ അൽഫോൻസ് ജേക്കബും പാർട്ടിയും ചേർന്ന് കോട്ടയം താലൂക്കിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ കുമാരനല്ലൂർ കരയിൽ കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷന് ഉദ്ദേശം 100 mtr വടക്കുമാറി റെയിൽവേ ട്രാക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിട നമ്പർ 7/246എന്ന നമ്പർ ഇട്ടിട്ടുള്ള വീടിന്റ പടിഞ്ഞാറു വശത്തുള്ള ഷീറ്റ് മേഞ്ഞ അടച്ചുറപ്പുള്ള ചാർത്തു മുറിയിൽ വെച്ചു 1.550Kgm ഗഞ്ചാവ് കൈവശം വെച്ചു കൈകാര്യം ചെയ്ത കുറ്റത്തിന് ആസ്സാം സംസ്ഥാനത്തു നാഗോൺ ജില്ലയിൽ ലങ്ക താലൂക്കിൽ ലങ്കകാ ജ്യാൻ വില്ലേജിൽ റസാബ് അലി മകൻ ഇനാ മുൽ ഹുസൈൻ 35/22എന്ന ആളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,പ്രെവെൻറ്റീവ് ഓഫീസർ. കെ. രാജീവ്. സിവിൽ എക്‌സൈസ് ഓഫീസർ മാരായ ലാലു തങ്കച്ചൻ, രാജീഷ് പ്രേം. പി. വിശാഖ്. എ. എസ്. Wceo. അമ്പിളി. കെ. ജി. എന്നിവർ പങ്കെടുത്തു.
കുമാരനെല്ലൂരിൽ കഞ്ചാവ് വേട്ട ഒന്നര കിലോയിലധികം കഞ്ചാവുമായി ആസാം സ്വദേശി കോട്ടയം എക്സൈസിൻ്റെ പിടിയിൽ
Jowan Madhumala
0