കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നത് സർക്കാർ നിരോധിച്ചിരുന്നു. നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും തകരാറിലാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഇതിനെ തുടർന്നാണ് പുതിയ വണ്ടികൾ വാങ്ങാൻ ഉള്ള തീരുമാനം.
പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ടൂറിസം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് വാങ്ങുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനും, ഗവർണർക്കും ആയി കോടിക്കണക്കിന് രൂപയാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ ചിലവഴിച്ചത്.