പ​ര​ന്നു​കി​ട​ക്കു​ന്ന ക​ട​ലി​ന്‍റെ മ​നോ​ഹാ​രി​ത അ​ടു​ത്ത​റി​യാ​ൻ അവസരം; കാഴ്ചകളൊരുക്കി ഷാർജ അക്വേറിയം


ഷാർജ: കടലിന്റെ സൗന്ദര്യം തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് കാഴ്ചകളൊരുക്കി ഷാർജ അക്വേറിയം തയ്യാറാക്കിയിരിക്കുന്നത്. അപൂർവ്വ ജീവികളുടെ കാഴ്ചകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലിന്‍റെ മനോഹാരിത അടുത്തറിയാൻ ആണ് അവസരം. നിരവധി സഞ്ചാരികൾ ആണ് ഇവിടേക്ക് കാഴ്ചകൾ കാണാൻ ഒരോ ദിവസവും എത്തുന്നത്.


സമുദ്രത്തിലെ ജീവികളെ അടുത്തറിയാൻ വേണ്ടിയും ആളുകൾക്ക് പരിചയപ്പെടുത്താൻ വേണ്ടിയും ആണ് 2088ൽ ഷാർജ മറൈൻ അക്വേറിയം നിർമ്മിച്ചത്. വലിയതും ചെറിയതുമായ നിരവധി കടൽ ജീവികളാണ് ഇവിടെ ഉള്ളത്. കടലിന്റെ ഉള്ളിൽ പോയാൽ എങ്ങനെ ആയിരിക്കും അതുപോലെയുള്ള ഒരു അന്തരീക്ഷം ആണ് ഇവിടെ സൃഷ്ട്ടിച്ചിരിക്കുന്നത്. കടൽ ജീവികളെക്കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്നതുമാണ് ഈ മറൈൻ അക്വേറിയം.

ഷാർജ മ്യൂസിയം അതോറിറ്റിക്ക് കീഴിൽ അൽ ഖാൻ ബീച്ചിന് സമീപമാണ് ഷാർജ അക്വേറിയം ഉള്ളത്. 6,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന രീതിയിൽ ആണ് ഇത് പണിഞ്ഞിരിക്കുന്നത്. രണ്ട് നിലകളിലായാണ് ഈ മറൈൻ അക്വേറിയം ഷാർജ ഒരുക്കിയിരിക്കുന്നത്. 20 വ്യത്യസ്ത തരം അക്വേറിയങ്ങൾ ഉൾപ്പെടും. ഇവിടെ 150ലധികം സമുദ്ര ജീവികളയും അപൂർവ്വ കടൽ ജീവികളെയും കാണാൻ സാധിക്കും.

സ്രാവുകൾ, കടൽക്കുതിരകൾ, ക്ലൗൺ ഫിഷുകൾ എന്നിവയും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളുമൊക്കെ അവയുടെ ആവാസ വ്യവസ്ഥക്കനുസരിച്ച് ഇവിടെ ഒരുക്കിയിട്ടുണ്ട്. കടൽ ജീവികളുടെ സംരക്ഷണത്തിന് സാധിക്കുന്ന രീതിയിലാണ് ഷാർജ അക്വേറിയത്തിൽ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പിന്തുണയാണ് കിട്ടുന്നത്. ഇവിടെ എത്തുന്ന ഒരോ ആളുകളും അത്ഭുതത്തോടെയാണ് ഇവിടത്തെ കാഴ്ചകൾ ആസ്വദിക്കുന്നത്. കുട്ടികൾ വലിയ സന്തോഷത്തിലാണ്. പവിഴപ്പുറ്റുകൾ വളരാൻ അനുയോജ്യമായ അന്തരീക്ഷം ആണ് ഒരുക്കിയിരിക്കുന്നത്. പാരിസ്ഥിതിക നാശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനും ഷാർജ അക്വേറിയം സൗകര്യം ഒരുക്കിയിട്ടുണ്ട്.

കടലിനെ അടുത്തറിയാൻ നിരവധി വിദ്യാർഥികളാണ് സ്കൂളിൽ നിന്നും അല്ലാതെയും ഇവിടെ എത്തുന്നത്. കടൽ കാഴ്ചകൾ നടന്ന് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ അക്വേറിയം ഒരുക്കിയിരിക്കുന്നത്. ശനി മുതൽ വ്യാഴം വരെ അക്വേറിയം കാണാൻ സാധിക്കും.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഏത് സമയത്തും എത്തിയാൽ കാണാൻ സാധിക്കും. വെള്ളിയാഴ്ച മാത്രം വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയാണ് പ്രവൃത്തിസമയം. ഞായറാഴ്ച്ചകളിലും പ്രവർത്തിക്കും. മുതിർന്നവർക്ക് 35 ദിർഹവും ആണ് നിരക്ക് ഈടാക്കുന്നത്. 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 ദിർഹവുമാണ് പ്രവേശന ഫീസായി ഇടാക്കുന്നത്.
أحدث أقدم