മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന് പത്തനാപുരത്ത്

പത്തനാപുരം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പള്ളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന് പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിലെ തോമാ മാർ ദിവന്നാസിയോസ് നഗറിൽ നടക്കും. 

സഭയുടെ സ്വദേശത്തും വിദേശത്തുമുള്ള പള്ളികളിൽ നിന്ന് അയ്യായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. മലങ്കര മെത്രാപ്പോലീത്താ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

മലങ്കര സഭയുടെ പുതിയ വൈദിക ട്രസ്റ്റിയെയും അത്മായ ട്രസ്റ്റിയെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കും. കൂടാതെ സഭയിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും 2022 - 27 വർഷത്തേക്ക് സഭാ മാനേജിങ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളവരെ മാനേജിങ് കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുക്കും.  

 ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് സമ്മേളന നഗറിൽ കാതോലിക്കാബാ കാതോലിക്കേറ്റ് പതാക ഉയർത്തി. 
തുടർന്ന് നിലവിലുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ യോഗം കൂടി.

5 മണിക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹതയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 11 വരെ പ്രതിനിധികൾക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാം. സമ്മേളന നഗറിലും അതിനായി പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അംഗങ്ങൾക്ക് സ്വയം ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയും ചെയ്യാം.

12 മണിയ്ക്ക് മൗണ്ട് തബോർ ദയറാ ചാപ്പലിൽ നിന്ന് മലങ്കര മെത്രാപ്പോലീത്തായെ തിരുമേനിമാരും വൈദീകരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, സഭാ സ്ഥാനികളും സമ്മേളന നഗരയിലേക്ക് സ്വീകരിച്ച് ആനയിക്കും. 1 മണിക്ക് യോഗനടപടികൾ ആരംഭിക്കും. 2 മണിക്ക് വോട്ടിംഗ് നടപടികൾ ആരംഭിക്കും. രണ്ടര മണിക്കൂറാണ് വോട്ടിംഗ് സമയം. വൈകിട്ട് 5 മണിക്ക് ശേഷം കാതോലിക്കാ ബാവാ ഫലപ്രഖ്യപനം നടത്തും.


أحدث أقدم