ജോവാൻ മധുമല
കോട്ടയം : പോലീസ് സേനയിലെ ക്യാമ്പിൽ നിന്നും കഠിന പരിശീലനം നേടി ലോക്കൽ സ്റ്റേഷനുകളിൽ സേവനം അനുഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും മേൽതട്ടിൽ നിന്നും തിക്താനുഭങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ,പെറ്റിയിടക്കാൻ പോലും ക്വോട്ടാ തികക്കണമെന്ന കർശന നിർദ്ധേശവും ഇവർ മനസ്സില്ലാ മനസ്സോടെ ഏറ്റുവാങ്ങുന്നു ഇത് പുതുതലമുറയിലെ യുവാക്കളായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം നശിപ്പിക്കും പഴകാല മീശ പറിയൻ പോലീസ് ഇന്ന് പഴങ്കഥയാണ് പുതുതലമുറയിലെ തൊണ്ണൂറു ശതമാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുകയും അവരുടെ ജീവിത ശൈലിക്കൊപ്പം പെരുമാറുകയും സഹജീവികളെ ചേർത്തു പിടിക്കുന്നവരുമാണ് പക്ഷെ ഇവർക്ക് സ്വന്തം മേലധികാരികളിൽ നിന്നും നേരിടേണ്ടി വരുന്നത് കനത്ത മാനസിക പീഢമാണ് എന്നതാണ് വസ്തുത അതിന് ഏറ്റവും വലിയ ഉദാഹരമാണ്
കണ്ണൂർ ജില്ലയിലെ പാനൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടക്കയ്ക്ക് നൽകിയ സംഭവം ഈ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു
സംഘടനാ തലത്തിൽ മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജന. സെക്രട്ടറി സി ആർ ബിജു പ്രതികരിച്ചു. ആഡംബര വേദിയിൽ പ്രദർശന വസ്തുവായി പൊലീസിനെ മാറ്റരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.വിവിധ സാമൂഹൃ മാധ്യമങ്ങളും ഇക്കാര്യം സജീവ ചർച്ചക്കെടുത്തിരിക്കുന്നു