സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജാ??ഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.