കൈക്കൂലി പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ ഈ ദുരിത കാലത്തും പിടിച്ചു പറിച്ചത് മുൻ സൈനീകനായ യുവ ഉദ്യോഗസ്ഥൻ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് അറസ്റ്റു ചെയ്തു. കുമളി ഗ്രാമ പഞ്ചായത്ത് ക്ലർക്ക് അജി കുമാറാണ് അറസ്റ്റിലായത്. ചെങ്കര സ്വദേശിയായ വിജയകുമാറിൻ്റെ ഏലതോട്ടത്തിൽ നിർമ്മിച്ച പമ്പ് ഹൗസിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അജികുമാർ കൈക്കൂലി വാങ്ങിയത്. പതിനയ്യായിരം രൂപയാണ് ആവശ്യപെട്ടത്. ഇതിൽ 5000 രൂപ 3 ദിവസം മുന്നെ കൈപറ്റിയിരുന്നു. ബാക്കി തുകകൈപ്പറ്റുന്നതിനിടെയാണ് പിടിവീണത്. ജയകുമാർ നൽകിയ പരാതിയിൽ വിജിലൻസ് നിർദ്ദേശ പ്രകാരം നൽകിയ മഷി പുരട്ടിയ നോട്ടുകൾ ഇയാളിൽ നിന്നും കണ്ടെത്തി. സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജി കുമാർ. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ബുധനാഴ്ച്ച ഹാജരാക്കും.


أحدث أقدم