ആദ്യ ഉത്തരവ് കുട്ടികൾക്ക് വേണ്ടി; ശ്രദ്ധ നേടി ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്






ആലപ്പുഴ: ചുമതലയേറ്റ ശേഷം ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ ആദ്യ ഉത്തരവ് കുട്ടികൾക്കുവേണ്ടി ! കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവാണ് ജില്ലാ കളക്ടർ ആദ്യം ഇറക്കിയത്. ഇതിനൊപ്പം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഇപ്പോൾ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കളക്ടർ സ്നേഹത്തോടെ കുട്ടികൾക്കായി എഴുതിയ കുറിപ്പ് ലൈക്കും കമന്റും ഷെയറും ചെയ്ത് ആഘോഷമാക്കിയിരിക്കുകയാണ് ആലപ്പുഴക്കാർ.

എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ കുട്ടികളെ,

ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. 
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. 
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ
أحدث أقدم