ഇന്ത്യ : രാജ്യത്ത് വിലക്കയറ്റം കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കേണ്ട എല്ലാ സാധനങ്ങള്‍ക്കും വില ദിവസും ഉയരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിലക്കയറ്റത്തിന് യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വില കയറ്റത്തിന് എതിരെ ഒരു ആറ് വയസുകാരി എഴുതിയ പ്രതിഷേധ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ആറ് വയസുകാരിക്രിതി ദുബേയുടെ കത്ത്. പെന്‍സില്‍, മാഗി എന്നീ സാധനങ്ങളുടെ വില വര്‍ധിച്ചതിന്റെ ഒരു കുഞ്ഞ് പ്രതിഷേധമായാണ് ഈ കത്ത് പുറത്ത് വന്നത്.
പ്രധാനമന്ത്രി ജീ എന്ന തുടങ്ങുന്ന കത്തില്‍ മോദിജി നിങ്ങള്‍ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട മാഗിയുടെ വിലയും കൂടി. പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്ന തല്ലുകയാണ്. എന്റെ പെന്‍സില്‍ ആണെങ്കില്‍ മറ്റ് കുട്ടികള്‍ മോഷ്ടിച്ച് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്.
ഞാന്‍ എന്ത് ചെയ്യണം എന്നിങ്ങനെ പോകുകയാണ് കത്ത്. ഉത്തര്‍പ്രദേശിലെ ചിബ്രെമൗ എന്ന സ്ഥലത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് ക്രിതി. ഹിന്ദിയിലാണ് ആശാട്ടി ഈ കത്ത് എഴുതിയിരിക്കുന്നത്. അരൂണ്‍ ഹാരി എന്നയാളാണ് ട്വിറ്ററിലൂടെ ഈ കത്ത് പങ്കുവെച്ചത്. സംഭവം നിമിഷം നേരം കൊണ്ടാണ് വൈറലായത്.