കോടനാട് വെള്ളക്കെട്ടിൽ കുടുങ്ങിയ വിദേശ സഞ്ചാരികളെ രക്ഷപ്പെടുത്തി







കോടനാട്: വെള്ളക്കെട്ടിനെ തുടർന്ന് റിസോർട്ടിൽ കുടുങ്ങിയ വിദേശ പൗരന്മാർ അടക്കമുള്ള വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 

കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോർട്ടിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 
പെരിയാറിന് അടുത്തുള്ള റിസോർട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. 

രണ്ട് വിദേശികളും ഫോർട്ട് കൊച്ചി സ്വദേശികളായ കുടുംബവും റിസോർട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്.

തുടർന്ന് വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനയും, പൊലീസും റവന്യൂ അധികൃതരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. 
സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റിപ്പാർച്ചിതായി അധികൃതർ വ്യക്തമാക്കി.
أحدث أقدم