കോട്ടയം മണർകാട് മാലത്ത് കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി;



കോട്ടയം: മണർകാട് മാലത്ത് കുളിക്കാനിറങ്ങി വെള്ളത്തിൽ വീണ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലിന്റെ മൃതദേഹമാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മണർകാട് മാലം മേത്താപ്പറമ്പിലെ റബർ തോട്ടിത്തിലാണ് യുവാവ് അഞ്ചംഗ സംഘത്തിനൊപ്പം കുളിക്കാനിറങ്ങിയത്. തുടർന്നു ഇയാളെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

റബർതോട്ടവും തോടും ഒന്നിച്ച് കിടക്കുകയായിരുന്നു. ഇതേ തുടർന്നു തോട് ഏതാണ് പൂർണമായും വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികൾ കുളിക്കാനിറങ്ങുകയായിരുന്നു. ഇതേ തുടർന്നു കുട്ടിയെ മുങ്ങിത്താഴുകയായിരുന്നുവെന്നു ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം ഒപ്പം വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.

ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതോടെ നാട്ടുകാർ എത്തി തിരച്ചിൽ നടത്തി. മണർകാട് മാലം വെള്ളൂർ തോട്ടിലാണ് കുട്ടിയെ കാണാതായത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് സമീപത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
أحدث أقدم