വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട്‌


ഇടുക്കി: കനത്ത മഴയില്‍ മൂന്നാറിലെ വട്ടവടയില്‍ വ്യാപക കൃഷിനാശം. പത്ത് ഏക്കറിലധികം വരുന്ന കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. വട്ടവടയില്‍ ഭൂമി വിണ്ടുതാണത് ആശങ്കയ്ക്ക് ഇടയാക്കി. കര്‍ഷകനായ അയ്യപ്പന്റെ ഭൂമിയാണ് 10 അടിയോളം വിണ്ടു താണത്. അതേസമയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. പീരുമേട്, തൊടുപുഴ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. നിരവധി പേരെ ദുരിതാശ്വാസ ക്യംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. 
അതേസമയം ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2375.53 അടിയിലെത്തിയതോടെയാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. 2381. 53 അടിയില്‍ ഓറഞ്ച് അലേര്‍ട്ടും 2382.53 അടിയില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. മുല്ലപ്പെരിയാറില്‍ നിന്ന് ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചിട്ടുണ്ട്. 134.85 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 137 അടിയില്‍ എത്തുമ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കുക.
أحدث أقدم