നാഷണൽ ഹെറാൾഡ് ഓഫീസ് സീൽ ചെയ്ത് എൻഫോഴ്സ്മെന്റ്: ഇനി തുറക്കണമെങ്കിൽ അനുമതി വാങ്ങണം.






ന്യൂഡൽഹി :
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് ശേഷം ഡൽഹിയിലെ വിവാദമായ നാഷണൽ ഹെറാൾഡ് ഓഫീസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് സീൽ ചെയ്തു. ഈ ഓഫീസ് തുറക്കാൻ എൻഫോഴ്‌സ്‌മെന്റ് അനുമതി നിർബന്ധമാണ്. 

കേസുമായി ബന്ധപ്പെട്ട് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തിയിരുന്നു. ഹെറാൾഡ് പത്രത്തിന്റെ രേഖകൾ പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് സംഘം കൂടുതൽ പരിശോധനയ്ക്കായി ചില രേഖകൾ എടുത്തു. കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.

ഹെറാൾഡ് കേസിൽ ഡൽഹിയിലുടനീളം 12 ഇടത്തായിരുന്നു എൻഫോഴ്സ്മെന്റ് റെയ്ഡ്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവിലിറങ്ങി. 

ജവഹർലാൽ നെഹ്‌റു ആരംഭിച്ച നാഷണൽ ഹെറാൾഡ് അഴിമതി കേന്ദ്രസർക്കാരിന്റെ കെട്ടുകഥയായണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഗാന്ധി കുടുംബം കോടികളുടെ അഴിമതി നടത്തിയെന്ന് ബിജെപിയും ആരോപിക്കുന്നു.


أحدث أقدم