തിരുവല്ല എം.ജി.എം ഹൈസ്കൂൾ ഹോസ്റ്റലിൽ 12 വയസുകാരനെ 15 വയസുളള സീനിയർ വിദ്യാർത്ഥികൾ ലൈം​ഗികമായി പീഡിപ്പിച്ചു



തിരുവല്ല എം.ജി.എം ഹൈസ്കൂളിലെ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയറായിട്ടുള്ള വിദ്യാർത്ഥികൾ ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പീഡനത്തിനിരയായ കുട്ടിയുെടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ തിരുവല്ല പൊലീസ് നടപടി സ്വീകരിച്ചു.

പുറമറ്റം സ്വദേശിയായ 12 വയസുകാരനാണ് 15 വയസുളള സീനിയർ വിദ്യാർത്ഥികളിൽ നിന്നും ലൈംഗികതിക്രമം നേരിടേണ്ടി വന്നത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂര പീഢനം. സംഭവത്തിൽ സി.ഡബ്ലിയു.സിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.
أحدث أقدم