ദോഹ: ഖത്തര്‍ എയര്‍വെയ്‌സിൽ ഇന്ത്യക്കാർക്കായി നിരവധി അവസരങ്ങൾ. വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്ഥികളെയാണ് പരിഗണിക്കുന്നത്. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. നിരവധി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് കമ്പനി പറഞ്ഞെങ്കിലും റിക്രൂട്ട് ചെയ്യുന്ന എണ്ണം വ്യക്തമാക്കിയിട്ടില്ല. ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റ നടത്തുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് എപ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും ഈ റിക്രൂട്ട്മെന്റിലൂടെ തങ്ങളുടെ പ്രതിബദ്ധത ദൃഢമാകുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വെയ്‌സിൽ ഇന്ത്യക്കാർക്കായി നിരവധി അവസരങ്ങൾ; 16 മുതൽ അപേക്ഷിക്കാം
jibin
0
Tags
Top Stories