ഇൻസ്റ്റാ​ഗ്രാം വഴി പരിചയം, ഓണത്തലേന്ന് വീട്ടിലെത്തി 17കാരിയെയും സുഹൃത്തിനേയും പിഡിപ്പിച്ചു, പീഡനം ഓരേ മുറിയിൽ, യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിൽ


പഴയങ്ങാടി: നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 കാരിയെയും കൂട്ടുകാരിയെയും പെണ്‍കുട്ടിയുടെ വീട്ടിലെ ഒരു മുറിയില്‍ വച്ച് പീഡനത്തിനിരയാക്കിയ യുവാക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ആന്തൂര്‍ ധര്‍മ്മശാല സ്വദേശി പുത്തന്‍വീട്ടില്‍ റെജില്‍(21), ആന്തൂര്‍ നണിയൂര്‍ സ്വദേശി കെ അരുണ്‍(20) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഓണത്തലേന്ന് രാത്രിയിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് വീട്ടില്‍ നിന്നും പുറപ്പെട്ട പെണ്‍കുട്ടികള്‍ ഏറെ വൈകിയും എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഇരുവരേയും പ്രതികളായ യുവാക്കള്‍ക്കൊപ്പം ബൈക്കില്‍ കറങ്ങിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിലാണ് 17 കാരിയുടെ വീട്ടില്‍ താമസിക്കാനാനെത്തിയ കൂട്ടുകാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും രാത്രിയില്‍ വീട്ടിലെത്തി ഒരേ മുറിയില്‍ വച്ച് പീഡിപ്പിച്ച വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് വീട്ടുകാര്‍ അറിയാതെ അകത്ത് പ്രവേശിക്കുകയും പെണ്‍കുട്ടിയുടെ മുറിയിലെത്തി പീഡിപ്പിച്ചതും. പീഡന പരാതിയും പോക്‌സോ നിയമപ്രകാരം കേസെടുത്ത് പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടിഎന്‍ സന്തോഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

أحدث أقدم