രണ്ട് കുട്ടികളുടെ അമ്മയെ ഫോണിൽ വിളിച്ച് വശത്താക്കി; നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചു; 24കാരൻ അറസ്റ്റിൽ

 


വള്ളികുന്നം: പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്‍റെ തെക്കതിൽ സജിലേഷ് (24) ആണ് പിടിയിലായത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ നഗ്നചിത്രം പകർത്തിയ ഇദ്ദേഹം വീട്ടമ്മയുടെ ബന്ധുക്കൾക്കും ചിത്രം അയച്ച് നൽകിയിരുന്നു. യുവതിയെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ച് പ്രണയം നടിച്ച് വശത്താക്കിയാണ് സജിലേഷ് ചിത്രങ്ങൾ പകർത്തിയത്. ഒരാഴ്ച മുമ്പാണ് സംഭവം. പകർത്തിയ നഗ്നചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് ഉൾപ്പെടെ ഇയാൾ സമൂഹ മാധ്യമത്തിലൂടെ അയക്കുകയായിരുന്നു. വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ എം എം ഇഗ്‌നേഷ്യസ്, സബ് ഇൻസ്പെക്ടർ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നരവർഷം മുമ്പ് ചൂനാടുള്ള സ്വർണക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

أحدث أقدم