25 കോടി ! നിങ്ങളാണോ ആ ഭാഗ്യശാലി ആ ഭാഗ്യ നമ്പർ കാണാം! ഇതാണ് ആനമ്പർ

'
കോട്ടയം: 25 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഓണം ബമ്പറിന്റെ ഭാഗ്യ നമ്പർ നറക്കെടുത്തു. സംസ്ഥാന ലോട്ടറി വകുപ്പാണ് നമ്പർ നറക്കെടുത്തത്. സമ്മാനാർഹമായ ആ നമ്പർ ഇതാണ് – TJ 750605
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നറക്കെടുപ്പ് നടത്തിയത്. മന്ത്രി ആന്റണി രാജുവും, കെ.ആർ പ്രശാന്ത് എം.എൽ.എയും യോഗത്തിൽ പങ്കെടുത്തു. വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും 500 രൂപ മുടക്കി ലോട്ടറി എടുത്തത്. ഒന്നിലധികം ലോട്ടറി എടുത്തവരും നിരവധിയാണ്. നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും കൈവിട്ടില്ല. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങിയിരുന്നു.

കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇക്കുറി അത് 66 ലക്ഷമായി ഉയർന്നു. രണ്ടര ലക്ഷം ടിക്കറ്റുകളാണ് അധികമായി അച്ചടിച്ചത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും 
أحدث أقدم