അമേരിക്ക: വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം. നിലവിൽ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാർബികോവ് വൈറസ് ഇനത്തിൽപ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി
jibin
0
Tags
Top Stories