കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; 4.9 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി




കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടരക്കോടി രൂപ വില വരുന്ന 4.9 കിലോ സ്വര്‍ണ മിശ്രിതം ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. 

രണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണമിശ്രിതം കടത്താനായിരുന്നു ശ്രമം. ഇന്‍ഡിഗോ എയര്‍ ലൈന്റെ സീനിയര്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ സാജിദ് റഹ്മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് സമില്‍ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. 

സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ ബാഗ് ഉപേക്ഷിച്ച് മുങ്ങി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാര്‍ കസ്റ്റംസ് പിടിയിലായത്.
أحدث أقدم