തിരു: ആറ്റിങ്ങൽ മാമം ആറ്റിൽ രണ്ടുപെട്ടി പണം ഒഴുകിയെത്തി. ഇന്ന് രാവിലെയാണ് 8 മണിയോടെയാണ് സംഭവം. സമീപവാസിയായ ബിനു കുളിക്കാൻ ആറ്റിൽ ഇറങ്ങിയപ്പോൾ ആണ് രണ്ട് കാർഡ്ബോർഡ് പെട്ടി ഒഴുകി വരുന്നത് കണ്ടത്. ഉടൻ തന്നെ ബിനു അത് എടുത്ത് നോക്കുമ്പോൾ രണ്ടു പെട്ടിയിലും മുഴുവൻ 500 രൂപയുടെ നോട്ടുകൾ. അത്ഭുതവും ആശങ്കയും ഉണ്ടായ ബിനുവും നാട്ടുകാരും പെട്ടികൾ കരയ്ക്കെത്തിച്ചു നല്ലത് പോലെ നോക്കി. പുതിയ 500 രൂപയുടെ നോട്ടുകൾ. പക്ഷെ നോട്ടുകൾ വ്യാജനാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയും. കള്ളനോട്ട് സംഘം പെട്ടികൾ ആറ്റിൽ ഉപേക്ഷിച്ചു കളഞ്ഞതാവും എന്നൊക്കെ ആളുകൾക്കിടയിൽ അഭിപ്രായം വന്നു. ഉടൻ തന്നെ പോലീസിനെയും വിവരം അറിയിച്ചു. എന്നാൽ അതിനിടയിൽ നാട്ടുകാരിൽ ഒന്നുരണ്ടുപേർ രൂപ എടുത്ത് നോക്കിയപ്പോഴാണ് അതിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. 'For shooting only' എന്നാണ് നോട്ടിൽ എഴുതിയിരുന്നത്. ഏതോ സിനിമയുടെയോ സീരിയലിന്റെയോ ചിത്രീകരണത്തിനു വേണ്ടി ഉപയോഗിച്ച നോട്ടുകൾ ആണ് ഇവ എന്ന് ബോധ്യമായി. അതോടെ ആളുകൾക്ക് എല്ലാം ഒരു കൗതുകമായി മാറി. ഒരുപക്ഷെ അങ്ങനെ ഷൂട്ടിംഗിന് ഉള്ളതാണെന്ന് എഴുതിയില്ലായിരുന്നെങ്കിൽ കള്ളനോട്ട് വ്യാപകമായി പ്രചരിച്ചെന്ന് ആളുകൾക്ക് ആശങ്ക ഉണ്ടാകുമായിരുന്നു. മാത്രമല്ല പോലീസിനും അത് തലവേദനയായി മാറും.എങ്കിലും പണവും പെട്ടിയും ഇങ്ങനെ ഉപേക്ഷിച്ചതിൽ ദുരൂഹത ഉണ്ടോ എന്നും നാട്ടുകാർക്ക് സംശയം ഉണ്ട്.എന്തായാലും പണവും പെട്ടിയും നാട്ടുകാർ പോലീസിന് കൈമാറുമെന്ന് അറിയിച്ചു
ആറ്റിലൂടെ രണ്ടുപെട്ടി നിറയെ 500ൻ്റെ നോട്ടുകൾ ഒഴുകിയെത്തി. ഇന്ന് രാവിലെയാണ് 8 മണിയോടെയാണ് സംഭവം.സമീപവാസിയായ ബിനു കുളിക്കാൻ ആറ്റിൽ ഇറങ്ങിയപ്പോൾ ആണ് രണ്ട് കാർഡ്ബോർഡ് പെട്ടി ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത് പോലീസ് എത്തി അവസാനം സംഭവിച്ചത് ഇങ്ങനെ
Jowan Madhumala
0
Tags
Top Stories