ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; ഒരു കോടി 51 ലക്ഷം രൂപ സംഭാവന നല്‍കി


ഗുരുവായൂര്‍  : പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും ഒപ്പമുണ്ട്. ഒരു കോടി 51 ലക്ഷം രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിന് സംഭാവനയായി മുകേഷ് അംബാനി സംഭാവനയായി നല്‍കി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്ടറില്‍ എത്തുന്ന അദ്ദേഹം റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അംബാനിയെ ദേവസ്വം ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

أحدث أقدم