ദേശിയ പുരസ്കാരത്തിന്റെ സന്തോഷത്തിനൊപ്പം ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടി അപർണ ബാലമുരളി. മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എഎംജി ജിഎല്‍എ35 ആണ് താരസുന്ദരി സ്വന്തമാക്കിയത്. പുതിയ വാഹനം വാങ്ങിയ വിവരം അപർണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ജസ്റ്റ് എഎംജി തിങ്ങ്‌സ് എന്ന കുറിപ്പോടെ തന്റെ വാഹനങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചു. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും ചെറിയ എസ്യുവിയാണ് ജിഎല്‍എ35. എ.എം.ജി മോഡല്‍ സിഗ്‌നേച്ചര്‍ 15 വെര്‍ട്ടിക്കിള്‍ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹൈ പെര്‍ഫോമെന്‍സ് ഹെഡ്ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ മോഡലിനെ സ്റ്റൈലിഷാക്കുന്നത്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 1991 സി.സിയില്‍ 301.73 ബി.എച്ച്.പി. പവറും 400 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
ദേശിയ പുരസ്കാര നേട്ടത്തോടെ മലയാളത്തിലും തമിഴിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് അപർണ. പൃത്വിരാജിന്റെ നായികയായി എത്തുന്ന കാപ്പയാണ് താരത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം. സുന്ദരി ഗാർഡനാണ് താരത്തിന്റേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്തത്.