സീറ്റിന്റെ വില 795,000 രൂപ, യു.എസ് ഓപ്പൺ സെമി ഫൈനലിനിടെ ഗാലറിയിലിരുന്ന് തയ്ച്ചു; മത്സരത്തേക്കാൾ വൈറലായ തുന്നൽക്കാരി

 


യുഎസ്:  യുഎസ് ഓപ്പൺ സെമി ഫൈനൽ ആവേശകരമായ മത്സരമായിരുന്നു കാഴ്ചവെച്ചിരുന്നത്. കാഴ്‌ചക്കാരെ മുഴുവൻ ആവേശത്തിലാക്കിയ മത്സരത്തിൽ വൈറലായത് ഒരു തുന്നൽക്കാരിയാണ്. എന്താണ് സംഭവം എന്നല്ലേ? യു എസ് ഓപ്പൺ പുരുഷവിഭാഗം സെമി ഫൈനൽ മത്സരം നടക്കുകയാണ്. സ്‌പെയിനിന്റെ 19-കാരൻ കാർലോസ് അൽകാരസ് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെ പരാജയപ്പെടുത്തിയ ആവേശോജ്വലമായ കളിയിൽ സ്റ്റേഡിയം മുഴുവൻ ആർത്തുല്ലസിക്കുകയാണ്. എന്നാൽ, മത്സരത്തേക്കാൾ വൈറലായത് ഗാലറിയിൽ ഇരുന്ന് തുന്നുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ്. ഈ പൊടിപാറുന്ന മത്സരത്തിനിടയിലും ഒന്നിനെയും കൂസാതെ സ്‌റ്റേഡിയത്തിലിരുന്ന് കമ്പിളി നൂലുകൊണ്ട് തയ്ക്കുകയാണ് ഇവർ. ഈ ആരാധികയുടെ വീഡിയോയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. 795,000 രൂപയോളം ടിക്കറ്റ് നിരക്ക് വരുന്ന ഉയർന്ന ശ്രേണിയിലെ സീറ്റിലിരുന്നാണ് കളിയ്ക്കിടയിൽ യുവതി കമ്പിളി നൂലുകൊണ്ട് തയ്ക്കുന്നത്.  വളരെ പെട്ടെന്നാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഏറ്റവും വിലകൂടിയ സീറ്റിലിരുന്ന് തുന്നുന്നത് ആളുകളെ അത്ഭുതപെടുത്തിയിരിക്കുകയാണ്. സ്റ്റാൻഡിലെ ആ പ്രത്യേക വിഭാഗത്തിലേക്കുള്ള ഓരോ ടിക്കറ്റിനും ഏകദേശം $10,000 അതായത് ഏകദേശം ₹ 795,000 ചിലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

أحدث أقدم