ഒമിക്രോണിന് പുതിയൊരു വകഭേദം; യുകെയില്‍ വ്യാപിക്കുന്നു, ഉയര്‍ന്നത് 9 ശതമാനം

 


ലണ്ടന്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യുകെഎച്ച്എസ്എ) കണക്ക് പുറത്തുവിട്ടത്. പിന്നീട് ഇത് 9 ശതമാനമായി ഉയര്‍ന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്ക് അനുസരിച്ച്, യുഎസില്‍ ഉടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.  ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.

1. ബിഎ.4 പിന്‍ഗാമിയായ ബിഎ.4.6 ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്.
2. ഈ ഉപവകഭേദം വീണ്ടും പ്രകൃതിയില്‍ സംയോജിപ്പിക്കാം.
3. ബിഎ.4 ന് സമാനമാണ് ബിഎ.4.6.
4. ഒമിക്രോണ്‍ രോഗബാധ സാധാരണഗതിയില്‍ മുമ്പത്തെ വകഭേദങ്ങളേക്കാള്‍ തീവ്രത കുറവായതിനാല്‍ ഉപവകഭേദമായ ബിഎ.4.6 ലും ഇത് പ്രതീക്ഷിക്കുന്നു.
5. ഒമിക്രോണ്‍ ഉപവകഭേദങ്ങളെ പോലെ ബിഎ.4.6 വ്യാപനശേഷിയുണ്ട്.
6.ബിഎ.4.6 അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നു.

أحدث أقدم