റഷ്യ: മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഗാര്‍ഡുകളും രണ്ട് അധ്യാപകരും അഞ്ച് കുട്ടികളും ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചാണ് അക്രമിയെത്തിയതെന്നും ഇയാളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റഷ്യയുടെ ഉഡ്മര്‍ട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ് ഇഷെവ്‌സ്‌ക്. മോസ്‌കോയില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
റഷ്യയില്‍ സ്‌കൂളിന് നേരെ വെടിവയ്പ്പ്; 9 മരണം
jibin
0
Tags
Top Stories