എന്‍ഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ അടക്കം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടന സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം സംഘടിപ്പിച്ചതിനാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ നീക്കം നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും റൗഫ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ അര്‍ധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സിആര്‍പിഎഫ് ഭടന്‍മാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പോലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.

കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുന്‍ ദേശീയ സമിതി അംഗത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിക്കാണ് പത്തനംതിട്ടയില്‍ റെയ്ഡ് നടത്തിയത്. മൂന്നു പേര്‍ അറസ്റ്റില്‍ ആയി. പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു
أحدث أقدم