ഭാര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ച്ചു; രാ​ഹു​ലി​നെ​തി​രേ കേ​ന്ദ്ര ബാ​ലാ​വകാ​ശ ക​മ്മീ​ഷ​ന്‍




ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ഉപ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലെ പ​ല ദൃ​ശ്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ ഇ​ത് ബാ​ധി​ക്കു​മെ​ന്നും ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ചാ​ണ് ഇ​തി​ന് പി​റ​കി​ലെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും വേ​ണ​മെ​ന്നും കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
أحدث أقدم