പോപ്പുലർ ഫ്രണ്ടിന് പിന്നാലെ അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയേയും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോർട്ട്



പോപ്പുലർ ഫ്രണ്ടിന് പിന്നാലെ അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയേയും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോർട്ട്      നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്.

കമ്മിഷന്റെ തീരുമാനത്തിന് അനുസരിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടാകുക. രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം അനുസരിച്ച് ആകണം എന്നാണ് ചട്ടം.

പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ എന്നീ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ നടപടി.

ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്‌ഐഎസ്) പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോപ്പുലർ ഫ്രണ്ടിനുള്ള അന്തർദേശീയ ബന്ധങ്ങളുടെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ജമാത്ത്ഉൽമുജാഹിദീൻ ബംഗ്ലാദേശും (ജെഎംബി) ബന്ധമുണ്ടെന്നും സ്ഥാപക അംഗങ്ങളിൽ ചിലർ നിരോധിക്കപ്പെട്ടു (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ (സിമി) നേതാക്കളെന്നും ഉത്തരവിൽ പറയുന്നു.
أحدث أقدم