പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെ തീർഥാടകർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്.
ഇന്നോവയുടെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.