ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് കേരളത്തിലെത്തും.






കൊച്ചി:
നാലു ദിവസത്തെ സന്ദര്‍ശനത്തിന് ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് കേരളത്തിലെത്തും.

സംഘടനാ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോഹന്‍ ഭാഗവത് കേരളത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കൊല്ലം അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീദേവിയെ സന്ദര്‍ശിക്കും.

ഇന്ന് രാത്രി കൊച്ചിയിലെ ആര്‍എസ്‌എസ് പ്രാന്ത കാര്യാലയത്തിലെത്തുന്ന സര്‍സംഘചാലക് നാളെ രാവിലെ 8 മണിയ്‌ക്ക് തൃശ്ശൂര്‍ ശങ്കരമഠത്തിലേയ്‌ക്ക് പോകും. 16,17,18 തിയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. വ്യത്യസ്ത മേഖലയിലെ പ്രമുഖരുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

18-ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ഓഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്‌എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5 മണിയ്‌ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗവേഷണധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ പങ്കെടുത്ത് സംസാരിക്കും.
أحدث أقدم