മണർകാട് കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ കോതമംഗലം തീർത്ഥയാത്ര


മണർകാട്: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന  പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്കുള്ള, മണർകാട് കേന്ദ്രമാക്കിയുള്ള  കാൽനട തീർത്ഥയാത്ര ഒക്ടോബർ 1ന് പുലർച്ചെ 4 മണിക്ക് മണർകാട് കത്തീഡ്രലിൽനിന്ന് ആരംഭിക്കും. മാലം, ഒറവയ്ക്കൽ, അയർക്കുന്നം, കിടങ്ങൂർ , മരങ്ങാട്ടു പള്ളി,  ഉഴവൂർ , കൂത്താട്ടുകുളം, മൂവാറ്റുപുഴ , വഴി രണ്ടാം തീയതി പരി.പിതാവിന്റെ കബറിങ്കൽ എത്തിച്ചേരും. തീർത്ഥയാത്രയിൽ പങ്കെടുക്കുന്നവർ  മണർകാട് 
വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഒക്ടോബർ ഒന്നാം തീയതി  രാവിലെ നാലുമണിക്ക് തന്നെ  എത്തിച്ചേരേണമെന്നും കോതമംഗലത്ത് നിന്ന് തിരിച്ചുള്ള വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും തീർത്ഥയാത്ര കൺവീനർ ഫാ.എം.ഐ. തോമസ് മറ്റത്തിൽ, കത്തീഡ്രൽ ട്രസ്‌റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ അറിയിച്ചു.
أحدث أقدم