നാഗമ്പടം പാലത്തിനു സമീപം മീനച്ചിലാറ്റിൽ അജ്ഞാത; മൃതദേഹം കണ്ടെത്തി








കോട്ടയം: നാഗമ്പടത്ത് മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാഗമ്പടത്ത് മീനച്ചിലാറ്റിൽ ദർശന അക്കാദമിയ്ക്കു സമീപത്തെ കടവിലാണ് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞത്. മീനച്ചിലാറ്റിൽ പഴയ പാലത്തിന്റെ തൂണിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകി വരുന്നത് കണ്ട നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്ത് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു  മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടല്ല
أحدث أقدم