കടുത്തുരുത്തി മൂർത്തിക്കൽ ജെസ്വിനാണ് (28)മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം
പന്നിമറ്റം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ ഇതുവഴി എത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ പിതാവ് പതിമൂന്ന് വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് അച്ഛന്റെ ജോലി ലഭിച്ച യുവാവ് നിലവിൽ ഇറിഗേഷൻ വകുപ്പിൽ ക്ലർക്കാണ്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.