സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയല്‍പക്കത്തെ വീട്ടില്‍ കൊണ്ടുവന്ന പുതിയ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ വീട്ടിലെ വയറിങില്‍ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു.
യുവാവ് വീണതോടെ വീട്ടിലുണ്ടായവര്‍ നിലവിളിച്ചു. ഓടിയെത്തിയ പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജയേഷ്, ജിനീഷ് എന്നിവരാണ് മരിച്ച ജിതിന്റെ സഹോദരങ്ങള്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.