കെഎസ്ആർടിസി കൂടുതൽ ബ്രെത്ത്ലൈസർ വാങ്ങും; കുഴപ്പക്കാരെ ഊതിക്കും




 കോട്ടയം : ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാൻ കൂടുതൽ ബ്രെത്തലൈസർ വാങ്ങാൻ കെഎസ്ആർടിസി നടപടി തുടങ്ങി. നിലവിൽ 4 ജില്ലകളിൽ മാത്രമാണു ബ്രെത്തലൈസർ സംവിധാനത്തോടെ സ്ക്വാഡ് പ്രവർത്തിക്കുന്നത്. ഇവർക്ക് ഓരോന്നു വീതമേയുള്ളൂ. മറ്റു 10 ജില്ലകളിലും സ്ക്വാഡിന് ഉടൻ ബ്രെത്തലൈസർ നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രം 10 എണ്ണം വാങ്ങും. ടെൻഡർ നടപടികൾ പൂർത്തിയായി.

ഡിപ്പോകളിലും പരിശോധന കർശനമാക്കും. തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർഥിനിക്കും അച്ഛനും ജീവനക്കാരിൽ നിന്നു നേരിട്ട ദുരനുഭവം കോർപറേഷനു നാണക്കേടുണ്ടാക്കിയെന്നാണു വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങളിൽ ജീവനക്കാർ മദ്യപിച്ചിരുന്നുവെന്ന ആരോപണം ഉണ്ടായാൽ പ്രതിരോധിക്കാൻ നിലവിൽ മാർഗം ഇല്ല. വയർലെസ് ഡോട്ട് മാട്രിക്സ് പ്രിന്ററുള്ള ആൽക്കഹോൾ ബ്രെത്തലൈസറിൽ പരിശോധനയിൽ തന്നെ റിസൽട്ടിന്റെ പ്രിന്റും ലഭിക്കും.

أحدث أقدم