ഏറ്റുമാനൂരിൽ തെരുവുനായയുടെ ആക്രമണം.ആറു പേർക്ക് കടിയേറ്റു.കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലരയോടെ

രണ്ടു കുട്ടികൾക്കും, നാല് മുതിർന്നവർക്കു മാണ് നായയുടെ കടിയേറ്റത്.
 ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂർ ക്ഷേത്രം അമ്പലനട ഭാഗത്താണ് തെരുവുനായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്.
കഴുത്തിൽ ബെൽറ്റുള്ള നായയാണിതെന്ന് അറിയുന്നു.
തുടർന്ന് ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആക്രമണം നടത്തിയ നായയെ പിടികൂടി.
നായയുടെ കടിയേറ്റ് വരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



أحدث أقدم